Saturday, March 21, 2026 Last Updated 40 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 08.41 PM

ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ഒന്നര കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

ഇന്ന് അതിരാവിലെ നടന്ന രഹസ്യ ഓപ്പറേഷനൊടുവിൽ ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.
arrest, ganja

ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ഒന്നര കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്ന് അതിരാവിലെ നടന്ന രഹസ്യ ഓപ്പറേഷനൊടുവിൽ ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. അസം ഹോജായി ജില്ലയിൽ നിന്നുള്ള 26 വയസ്സുകാരനായ ജാബേദ് ഇക്ബാൽ ആണ് പിടിയിലായത്. യാത്രക്കാരുടെ തിരക്കിനിടയിൽ 'ചരക്ക്' കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണ് പ്രതി എക്‌സൈസ് വലയിലായത്.

കൈയ്യിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കൈമാറാനായി, ഇരുട്ടിന്റെ മറവിൽ ആരെയോ കാത്ത് നിൽക്കുകയായിരുന്നു ജാബേദ്. എന്നാൽ, ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഏറെ നാളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കൃത്യസമയത്ത് എക്‌സൈസ് സംഘം വളഞ്ഞതോടെ ഇയാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

പിടികൂടിയ കഞ്ചാവിന് മാർക്കറ്റിൽ വൻ വിലയുണ്ട്. ചരക്ക് എവിടെ നിന്ന് എത്തിച്ചു എന്നും, കഞ്ചാവ് വാങ്ങാൻ എത്തേണ്ടിയിരുന്ന വ്യക്തി ആരാണെന്നും കണ്ടെത്താൻ എക്‌സൈസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു .

Ads by Google
Saturday 25 Oct 2025 08.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google