Saturday, March 21, 2026 Last Updated 41 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 07.51 PM

ഇടുക്കിയിൽ കൂറ്റൻപാറ അടർന്ന് വീണ് വീട് തകർന്നു; അപകടം 18കാരൻ വീട്ടിലുണ്ടായിരുന്ന സമയത്ത്

.പതിനെട്ടുകാരൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്.
idukki, rock destroyed

ഇടുക്കി കീരിത്തോടിനു സമീപം പകുതിപ്പാലത്ത് കൂറ്റൻ പാറ അടർന്ന് വീണ് വീട് തകർന്നു. കവടിയാറുകുന്നേൽ സരോജിനിയുടെ വീടാണ് തകർന്നത്. പതിനെട്ടുകാരൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്.

കുട്ടി പാറ അടർന്ന് വീഴുന്ന ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാൽ വലിയൊരു അപകടം ഒഴിവായി. അതേസമയം, പ്രദേശത്ത് ഭീഷണിയായ പാറകൾ ഇനിയുമുണ്ട്. വിഷയം നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇതുവരേയും പരിഹാരമുണ്ടായിട്ടില്ല. മഴ ശക്തമാകുമ്പോൾ വീണ്ടും ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

Ads by Google
Saturday 25 Oct 2025 07.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google