Saturday, March 21, 2026 Last Updated 42 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 03.39 PM

ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ട; കേരളത്തില്‍ സവര്‍ക്കറുടെയും ഹെഡ്‌ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കും; വെല്ലുവിളിയുമായി കെ സുരേന്ദ്രന്‍

k surendran

കോഴിക്കോട്: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഇനി സവര്‍ക്കറെ കുറിച്ചും ഹെഡ്‌ഗേവാറിനെ കുറിച്ചും ദീന്‍ ദയാല്‍ ഉപാധ്യായെ കുറിച്ചും പഠിപ്പിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നും കരിക്കുലം പരിഷ്‌കരണം ഇവിടെയും നടക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്ത് പഠിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയും. വിഡി സവര്‍ക്കര്‍ രാജ്യദ്രോഹിയല്ല. അക്കാര്യം ഇവിടെ പഠിപ്പിക്കും. ഹെഡ്‌ഗെവാര്‍, ദീന്‍ദയാല്‍ ഉപാധ്യായ ഇവരെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകും. കോണ്‍ഗ്രസ് തമസ്‌കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയില്‍ കുട്ടികളെ പഠിപ്പിക്കണം. നെഹ്രുവിന്റെയും ഇന്ദിരയുടെയും കാര്യങ്ങള്‍ മാത്രം പഠിച്ചാല്‍ മതിയോ?. അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും അത് ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. പക്ഷെ ചരിത്രം വളച്ചൊടിക്കില്ല. ശരിയായ കാര്യം പഠിപ്പിക്കും. അത് ന്യായമായ കാര്യമാണ്. അതിനുവേണ്ടിയാണ് ജനം തങ്ങള്‍ക്ക് വലിയ ഭൂരിപക്ഷം തന്നത്. തങ്ങളെ താഴെയിറക്കിക്കൊള്ളു. ദേശീയവിദ്യാഭ്യാസ പദ്ധതി മാറ്റിക്കൊള്ളൂയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിഎംശ്രീ പദ്ധതിയില്‍ ബിജെപി പറഞ്ഞതാണ് ശരിയെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനും പിണറായി സര്‍ക്കാരിനും സമ്മതിക്കേണ്ടിവന്നു. ട്യൂബ് ലൈറ്റ് പോലെയാണ് സിപിഎമ്മെന്നും അത് പെട്ടെന്ന് കത്തില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഒരുസമ്മര്‍ദ്ദവും ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തിന് മേല്‍ ചെലുത്തിയിട്ടില്ല.

Ads by Google
Saturday 25 Oct 2025 03.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google