Saturday, March 21, 2026 Last Updated 45 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 01.11 PM

മഹാരാഷ്ട്രയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യ ; രാഷ്ട്രീയ സമ്മര്‍ദ്ദവും കാരണം; എംപിയുടെ പേരും ആത്മഹത്യാക്കുറിപ്പില്‍

uploads/news/2025/10/807506/suicide-note.jpg

മുംബൈ: ഫാള്‍ട്ടണ്‍ തഹ്സിലിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ബീഡ് ജില്ലയില്‍ നിന്നുള്ള 28 കാരിയായ ഡോക്ടറെ വ്യാഴാഴ്ച രാത്രി ഫാല്‍ട്ടണിലെ ഒരു ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദവും കാരണമായെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ പോലീസ് സബ് ഇന്‍സ്പെക്ടറും മറ്റൊരാളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ഡോക്ടര്‍ തന്റെ കൈപ്പത്തിയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. പോലീസ് സബ് ഇന്‍സ്പെക്ടര്‍ തന്നെ ബലാത്സംഗത്തിനും മാനസിക പീഡനത്തിനും ഇരയാക്കിയതായി ആരോപിച്ച് ഒരു കുറിപ്പ് തന്റെ കൈപ്പത്തിയില്‍ എഴുതിവച്ചു. ഒരു ടെക്കിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. ഒരു പോലീസ് കേസില്‍ പ്രതികളുടെ വ്യാജ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അത് നിരസിച്ചപ്പോള്‍ ഉപദ്രവിക്കപ്പെട്ടുവെന്നും അവകാശപ്പെട്ടു.

ഇക്കാര്യമെല്ലാം കാട്ടി വനിതാ ഡോക്ടര്‍ നാല് പേജുള്ള ആത്മഹത്യാ കത്തും എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഒരു പാര്‍ലമെന്റ് അംഗവും അദ്ദേഹത്തിന്റെ രണ്ട് പേഴ്സണല്‍ അസിസ്റ്റന്റുമാരും വനിതാ ഡോക്ടറെ സമ്മര്‍ദ്ദത്തിലാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അസ്വാഭാവിക മരണ കേസുകളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മാറ്റാനും അറസ്റ്റ് ചെയ്യപ്പെട്ടവരെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ പരിഷ്‌കരിക്കാനും പോലീസില്‍ നിന്ന് പലപ്പോഴും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതായി ഡോക്ടറുടെ ഒരു ബന്ധു നേരത്തെ ആരോപിച്ച് രംഗത്ത് വന്നിരുന്നു. തന്റെ കൈപ്പത്തിയില്‍ എഴുതിയ കുറിപ്പില്‍, കഴിഞ്ഞ അഞ്ച് മാസത്തിനിടെ പോലീസ് സബ് ഇന്‍സ്‌പെക്ടറും മറ്റൊരാളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ഡോക്ടര്‍ ആരോപിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനി തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും, സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ പ്രശാന്ത് ബങ്കര്‍ എന്നയാള്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ എഴുതി. അഞ്ച് മാസത്തിലേറെയായി അയാള്‍ തന്നെ ബലാത്സംഗവും, മാനസികവും ശാരീരികവുമായ പീഡനത്തിനും ഇരയാക്കിയെന്നും കുറിപ്പില്‍ പറയുന്നു.

ബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സത്താറ പോലീസ് സൂപ്രണ്ട് തുഷാര്‍ ദോഷിയുമായി സംസാരിക്കുകയും ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.

Ads by Google
Saturday 25 Oct 2025 01.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google