Saturday, March 21, 2026 Last Updated 26 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 07.48 AM

കോണ്‍ഗ്രസുകാര്‍ ആരോപണത്തിന്റെ എക്‌സ്‌പേര്‍ട്ടുകള്‍ ; എന്‍ ഇ പി നല്ല പോളിസിയെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2025/10/807415/rajeev-and-modi1.jpg

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി ഒപ്പുവച്ചതിന് പിന്നില്‍ സിപിഐഎം - ബിജെപി ബാന്ധവമെന്ന കോണ്‍ഗ്രസ് ആരോപണത്തിനും മറുപടി നല്‍കി മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസുകാര്‍ ആരോപണത്തിന്റെ എക്‌സ്‌പേര്‍ട്ടുകളാണെന്നും രാഹുല്‍ ഗാന്ധിയുടെ വോട്ടുചോരി ആരോപണം നിങ്ങള്‍ കണ്ടില്ലേയെന്നും ചോദിച്ചു.

കോണ്‍ഗ്രസിന്റേത് നുണയുടെ രാഷ്ട്രീയമാണെന്നും സിപിഐഎം-സിപിഐ നാടകവും കോണ്‍ഗ്രസിന്റെ നാടകവും എത്രയോ തവണ ഇതിനകം കണ്ടുകഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ ഇ പി നമ്മുടെ കുട്ടികളെ സംബന്ധിച്ച് നല്ല പോളിസിയാണെന്നും ഇപ്പോള്‍ നടക്കുന്ന നാടകത്തെക്കുറിച്ച് ഒന്നും പറയാന്‍ താല്പര്യമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയം ഏറ്റവും മികച്ച ഒന്നാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസം പ്രധാന വിഷയമായി മുന്നോട്ടുവെക്കുമെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുമ്പ് രാഹുല്‍ ഗാന്ധി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ് വോട്ടുചോരി വിവാദത്തിലൂടെ ചെയ്തത്. അതു തന്നെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Ads by Google
Saturday 25 Oct 2025 07.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google