Saturday, March 21, 2026 Last Updated 23 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 07.42 AM

മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ വരെ ആലോചന ; പിഎംശ്രീയില്‍ ഇടഞ്ഞുതന്നെ സിപിഐ

uploads/news/2025/10/807414/cpi-kerala.gif

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി സിപിഐഎം - സിപിഐ ബന്ധത്തിലെ വിള്ളല്‍ കൂട്ടുന്നു. ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധം തുടരാനുള്ള നീക്കത്തിലാണ് സിപിഐ. പി എം ശ്രീ പദ്ധതി യിലെ ധാരണ പത്രത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. സിപിഐഎമ്മില്‍ നിന്നേറ്റ അപമാനത്തിന് തക്കതായ മറുപടി നല്‍കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുന്നതിനൊപ്പം മറ്റ് നടപടികള്‍ കൂടി ആലോചിക്കാന്‍ ധാരണ. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നടപടിയിലേക്ക് കടക്കാനാണ് സിപിഐ യുടെ തീരുമാനം.

സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി. പുതിയ സെക്രട്ടേറിയറ്റ്, ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ ചുമതലകള്‍, ബിഹാര്‍ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സിപിഐ നേതൃയോഗം ചര്‍ച്ച ചെയ്യും.

പിഎം ശ്രീ പദ്ധതിയില്‍ കരാര്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും രംഗത്ത് വന്നിരുന്നു. കേരളത്തിലെ അനേകം കുട്ടികള്‍ക്ക് ലഭ്യമാകേണ്ട കേന്ദ്രഫണ്ടിന് വേണ്ടിയാണ് കരാര്‍ ഒപ്പുവെച്ചതെന്നും അത് ബിജെപിയുടെ ഫണ്ടല്ലെന്നും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നുമായിരുന്നു പ്രതികരണം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് വാങ്ങിയെടുക്കാന്‍ ബിജെപിയുടെ നയങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു എന്നതാണ് പ്രശ്‌നമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Ads by Google
Saturday 25 Oct 2025 07.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google