Saturday, March 21, 2026 Last Updated 23 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 03.33 PM

ഓറഞ്ച് അലർട്ടുള്ള 2 ജില്ലകളിൽ വൈകിട്ട് 4 ന് സൈറണുകൾ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ്

disaster management authority, kavacham

മഴ ശക്തമായതോടെ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത .

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട് .തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴയ്‌ക്കോ , ഇടിയോടുകൂടിയ മഴക്കോ സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ഒക്ടോബർ 24 മുതൽ 28 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .

Ads by Google
Friday 24 Oct 2025 03.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google