Saturday, March 21, 2026 Last Updated 25 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 11.09 AM

പേരാമ്പ്ര സംഘര്‍ഷം: ഷാഫിയെ മര്‍ദ്ദിച്ച സി ഐ യുടെ പിരിച്ചുവിടല്‍ തടഞ്ഞത് മുന്‍ ഡിജിപി

uploads/news/2025/10/807327/perambra-clash.jpg

പാലക്കാട്: ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ നടപടി ശമ്പള വര്‍ധനവ് തടയലില്‍ ഒതുക്കിയതായി റിപ്പോര്‍ട്ട്. പേരാമ്പ്ര സംഘര്‍ഷത്തിനിടെ സിഐ അഭിലാഷ് ഡേവിഡ് തന്നെ മനപൂര്‍വം മര്‍ദിച്ചുവെന്നും ഇയാള്‍ പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റിയാ ആളാണെന്നും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ഷാഫി പറഞ്ഞിരുന്നു.

എന്നാല്‍ ഈ പിരിച്ചുവിടല്‍ അന്നത്തെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ റദ്ദാക്കുകയും പകരം ശമ്പളവര്‍ദ്ധനവ് തടയലില്‍ ഒതുക്കുകയുമായിരു ന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പിരിച്ചുവിടാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സി എച്ച് നാഗരാജു ഉത്തരവിറക്കിയതായിരുന്നു. എന്നാല്‍ നോട്ടീസ് ഡിജിപി റദ്ദാക്കുകയും പിരിച്ചുവിടല്‍ എന്നത് രണ്ട് വര്‍ഷത്തെ ശമ്പളവര്‍ദ്ധനവ് തടയ ലിലേക്ക് ഒതുക്കുകയുമായിരുന്നു.

2023 ജനുവരി 21 നായിരുന്നു നോട്ടീസ് ഇറക്കിയത്. അഭിലാഷ് ശ്രീകാര്യം സ്റ്റേഷനിലെ സിഐ ആയിരിക്കെ ലൈംഗിക അതിക്രമക്കേസ് കാശുവാങ്ങി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. പിരിച്ചുവിടല്‍ തീരുമാനം ഒന്നര വര്‍ഷത്തിനുശേഷം പിന്‍വലിക്കുകയും കാരണം കാണിക്കല്‍ നോട്ടീസിന് അഭിലാഷ് മറുപടി നല്‍കുകയും ചെയ്തു.

Ads by Google
Friday 24 Oct 2025 11.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google