Saturday, March 21, 2026 Last Updated 40 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 09.59 AM

ഇരുചക്രവാഹനം അടിയില്‍ കുടുങ്ങി തീപ്പൊരി ഉണ്ടായി ; തീപിടിച്ചപ്പോള്‍ 20 പേര്‍ ബസില്‍ നിന്ന് ചാടി

uploads/news/2025/10/807319/bus-fire.jpg

ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തില്‍പ്പെടുകയും തീപിടിക്കുകയും ചെയ്ത സംഭവത്തില്‍ ഇരുചക്രവാഹനം ബസിന്റെ അടിയില്‍ കുടുങ്ങി, തീപ്പൊരി ഉണ്ടായതായി പോലീസ് സംശയിക്കുന്നു. ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. തീ കണ്ടതിനെത്തുടര്‍ന്ന്, ജനാലകള്‍ തകര്‍ത്ത് ആള്‍ക്കാര്‍ ബസില്‍ നിന്ന് ചാടിയിറങ്ങി.

അപകടത്തില്‍ 20 ലധികം പേര്‍ മരിച്ചതായിട്ടാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവര്‍ ചികിത്സയിലാണ്. എസി ബസ് ആയതിനാല്‍ യാത്രക്കാര്‍ക്ക് ജനാലകള്‍ പൊട്ടിക്കേണ്ടി വന്നു. കാണാതായ യാത്രക്കാരെ കണ്ടെത്താനും ഇരകളെ തിരിച്ചറിയാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുലര്‍ച്ചെ 3:30 ഓടെ, ബസ് ദേശീയപാത 44 ല്‍ കര്‍ണൂലിന് സമീപം എത്തിയപ്പോള്‍, അത് ഒരു ഇരുചക്രവാഹനവുമായി ഇടിച്ചായിരുന്നു അപകടം. ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ 40 പേരുമായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്.

വെള്ളിയാഴ്ച കര്‍ണൂല്‍ ജില്ലയില്‍ കൂട്ടിയിടിയില്‍ 43 പേരുമായി സഞ്ചരിച്ചിരുന്ന ബസ് വലിച്ചിഴച്ചുകൊണ്ടുപോയ മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള ഇന്ധനചോര്‍ച്ചയെ തുടര്‍ന്നായിരുന്നു തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. 'രണ്ട് ഡ്രൈവര്‍മാരും രണ്ട് കുട്ടികളും ഉള്‍പ്പെടെ 43 പേര്‍ ബസിലുണ്ടായിരുന്നു. രണ്ടു ഡ്രൈവര്‍മാരും രണ്ടു കുട്ടികളും ഉള്‍പ്പെടെ 19 പേര്‍ സുരക്ഷിതരാണെന്ന് കര്‍ണൂല്‍ എസ്പി വിക്രാന്ത് പാട്ടീല്‍ പറഞ്ഞു. രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണെന്നും പോലീസ് പറയുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ബസിലെ വാതില്‍ അടഞ്ഞുപോയി മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ ടൈംസ് നൗവിനോട് പറഞ്ഞു. ഹൈദരാബാദില്‍ നിന്ന് അര്‍ദ്ധരാത്രിയോടെ പുറപ്പെട്ട ബസ് പുലര്‍ച്ചെ 3 മണിയോടെ ദേശീയപാത 44 (എന്‍എച്ച് -44) ലെ കര്‍ണൂലിനടുത്ത് എത്തിയപ്പോഴാണ് ഇരുചക്രവാഹനവുമായി ഇടിച്ചത്. തുടര്‍ന്ന് ബൈക്ക് ബസിനടിയില്‍ പെട്ടുപോയി.

Ads by Google
Friday 24 Oct 2025 09.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google