Saturday, March 21, 2026 Last Updated 25 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 24 Oct 2025 07.36 AM

ബംഗലുരു - ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ചു ; 32 പേര്‍ക്ക് ദാരുണാന്ത്യം

uploads/news/2025/10/807268/bus-fire.jpg

ന്യൂഡല്‍ഹി: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടെന്നും മറ്റുള്ളവര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് വിവരം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്നിശമനസേന സ്ഥലത്തുണ്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. ''കര്‍ണൂല്‍ ജില്ലയിലെ ചിന്ന ടെക്കൂര്‍ ഗ്രാമത്തിനടുത്ത് ഉണ്ടായ ബസ് തീപിടിത്തം ഞെട്ടലുണ്ടാക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ പിന്തുണയും നല്‍കും'' അദ്ദേഹത്തിന്റെ എക്സിലെ കുറിപ്പില്‍ പറയുന്നു.

Ads by Google
Friday 24 Oct 2025 07.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google