Saturday, March 21, 2026 Last Updated 38 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 07.36 PM

ഫ്രഷ്‌ കട്ട് സമരം: ജനകീയ പ്രതിഷേധത്തിലെ നുഴഞ്ഞു കയറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി

uploads/news/2025/10/807007/5.gif
photo; representative image

കോഴിക്കോട് : കോഴിക്കോട്‌ അന്പായത്തോട്ടിലെ ഫ്രഷ്‌ കട്ട് അറവുമാലിന്യ സംസ്‌കരണത്തിനെതിരായ ജനകീയ പ്രതിഷേധത്തില്‍ നുഴഞ്ഞു കയറി കലാപം നടത്തിയവരെ സമഗ്ര അന്വേഷണത്തിലൂടെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട്‌ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ ദുര്‍ഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങള്‍ ദീര്‍ഘകാലമായി സമരത്തിലാണ്.

ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിവരുന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നു. പ്രയാസമനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി ചൊവ്വാഴ്‌ച നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ച ജില്ലയ്ക്ക് പുറത്തുനിന്നുപോലും എത്തിച്ചേര്‍ന്ന എസ്ഡിപിഐ ക്രിമിനലുകളാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്‌ പറയുന്നു.

ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍

Ads by Google
Wednesday 22 Oct 2025 07.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google