Saturday, March 21, 2026 Last Updated 25 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 03.35 PM

മുന്നറിയിപ്പ്, ജാഗ്രത! എന്റെ പടത്തോടുകൂടി ഒരു അസഭ്യ കവിത പ്രചരിക്കുന്നു, ഫേസ്ബുക്ക് കുറിപ്പുമായി ജി സുധാകരൻ

uploads/news/2025/10/806988/2.gif
photo - facebook

ആലപ്പുഴ: തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിക്കുന്നുവെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി. സുധാകരൻ. ഫേസ്ബുക്കിലൂടെ ജി സുധാകരൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. "സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു" എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്.

ജി സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം

മുന്നറിയിപ്പ്:

സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു.

കുറച്ചുനാളായി ക്എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്

അതേസമയം ജി സുധാകരൻ തന്റെ നേതാവാണെന്നും താൻ ഒന്നും ഉപദേശിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ. താൻ ഉപദേശിക്കാൻ ആളല്ല. സുധാകരൻ സാർ പറഞ്ഞതാണ് ശരി. സുധാകരൻ സാറിന് എന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ല. മാധ്യമങ്ങൾ തെറ്റിധാരണ ഉണ്ടാക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംസാരിച്ചു തീർത്തോളാമെന്നും സജി ചെറിയാൻ പറഞ്ഞു.

Ads by Google
Wednesday 22 Oct 2025 03.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google