Saturday, March 21, 2026 Last Updated 25 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 03.28 PM

കാലത്തിനൊത്ത് സഞ്ചരിക്കണം, എൻഇപി എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

vellappally natesan

ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ പറഞ്ഞാൽ സിപിഐയുടെ എതിർപ്പ് മാറിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. `ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ നമ്മളും നടപ്പിലാക്കണം. എൻഇപി മറ്റെല്ലാവരും നടപ്പാക്കുമ്പോൾ കേരളം മാത്രം എന്തിന് മാറി നിൽക്കണം? സിപിഐ എല്ലാ കാര്യങ്ങളും അവസാനം സമ്മതിക്കും. മൗനം വിദ്വാന് ഭൂഷണം അതാണ്‌ സിപിഐക്ക് നല്ലത്. കാവി വൽക്കരണം എന്ന് പറഞ്ഞ് എതിർത്തിട്ട് കാവി എവിടെ വരെ എത്തി? പത്തുകൊല്ലമായി രാജ്യം ഭരിക്കുന്നില്ലേ. സിപിഐ എതിർപ്പ് മാറിക്കോളും. പിണറായി പറഞ്ഞാൽ മിണ്ടാതിരുന്നോളും.'- വെള്ളാപ്പള്ളി പറഞ്ഞു.

Ads by Google
Wednesday 22 Oct 2025 03.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google