Saturday, March 21, 2026 Last Updated 58 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 01.56 PM

സിപിഐഎം ഒരിക്കലും ആര്‍എസ്എസിനെ അനുകൂലിക്കാന്‍ പോകുന്നില്ലെന്ന് ബിനോയ് വിശ്വം

uploads/news/2025/10/806969/binoy-viswom.jpg

തിരുവനന്തപുരം: ആശയപരമായും രാഷ്ട്രീയപരമായും ആര്‍എസ്എസിനെ എതിര്‍ക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട പാര്‍ട്ടിയാണ് സിപിഐഎം. എന്നും അതുകൊണ്ട് ആര്‍എസ്എസ് പരിപാടിയെ അവര്‍ പിന്തുണയ്ക്കാന്‍ പോകുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയുമായി സിപിഐഎം മുന്നോട്ടുപോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐക്കും സിപിഐഎമ്മിനും ഒരേ കാഴ്ചപ്പാടാണ് വിഷയത്തിലുള്ളത്. ആ കാഴ്ചപ്പാട് എന്‍ഇപി എന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ സാധ്യമല്ല എന്നതാണെന്നും പറഞ്ഞു. ഫണ്ടും എന്‍ഇപിയും തമ്മില്‍ ബന്ധമുണ്ട്. എന്‍ഇപിയുടെ സ്‌കീം പൂര്‍ണമായി നടപ്പിലാക്കാതെ ഫണ്ട് കിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിക്സ് പില്ലേഴ്സിനെ കുറിച്ച് പിഎം ശ്രീയുമായി ബന്ധപ്പെട്ട എല്ലാ കുറിപ്പുകളിലും വ്യക്തമാക്കുന്നുണ്ട്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇന്നലത്തെ പരിഹാസത്തെ അരാഷ്ട്രീയ മറുപടിയെന്നായിരുന്നു ബിനോയ് വിശ്വം തിരിച്ചടിച്ചത്. അത്തരം മറുപടി പറയുന്നയാളല്ല എം.വി. ഗോവിന്ദനെന്നും പറഞ്ഞു.

''അത്തരമൊരു അരാഷ്ട്രീയ ചോദ്യം ചോദിക്കാനുള്ള ആളല്ല സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്നെനിക്ക് അറിയാം. സിപിഐഎമ്മിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ രാഷ്ട്രീയ ആശയ നിലവാരത്തിന് നിരയ്ക്കാത്ത ചോദ്യം എം വി ഗോവിന്ദന്‍ ചോദിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്.'' അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്.

മന്ത്രിസഭായോഗത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ ഒപ്പിടുന്നതായി മാധ്യമങ്ങളില്‍ കാണുന്നുഎന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയെന്നാണ് വിവരം.

Ads by Google
Wednesday 22 Oct 2025 01.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google