Saturday, March 21, 2026 Last Updated 25 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 10.47 AM

വേടനെതിരായ ലൈംഗിക അതിക്രമ കേസ് ; പോലീസ് അയച്ച നോട്ടീസ് റദ്ദാക്കണമെന്ന് പരാതിക്കാരി

uploads/news/2025/10/806949/vedan.jpg

കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗിക അതിക്രമ കേസില്‍ പൊലീസ് അയച്ച നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരി. പൊലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നാണ് ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത്്. നോട്ടീസ് റദ്ദാക്കണമെന്നുമാണ് ആവശ്യം.

കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാര്‍ഥിനി മുഖ്യമന്ത്രിയ്ക്ക് മെയില്‍ മുഖേന നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തുന്നിരുന്നത്. മെയില്‍ ഐഡിയില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വെച്ച് അന്വേഷണവുമായി മുമ്പോട്ട് പോകനാകില്ലെന്നും നോട്ടീസ് അയച്ച് യുവതിയുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കുന്നത്.

കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടന്‍ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു യുവതി നേരത്തേ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ വേടന്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. നിലവില്‍ ഈ കേസില്‍ ജില്ലാകോടതി വേടന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

Ads by Google
Wednesday 22 Oct 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google