Saturday, March 21, 2026 Last Updated 27 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 22 Oct 2025 10.35 AM

നിവേദനം സുരേഷ്‌ഗോപി വാങ്ങിയിട്ടുണ്ടെന്ന് ബിജെപി ; അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്ന് വിശദീകരണം

uploads/news/2025/10/806947/suresh-gopi-1.jpg

കോട്ടയം: നിവേദനം നല്‍കാനെത്തിയയാളെ പിടിച്ചുമാറ്റിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി. എംപിയുടെ വാഹനത്തിന് ചുറ്റും നടന്ന നിവേദനം നല്‍കാന്‍പോയയാളെ പിടിച്ചുമാറ്റിയത് അപകടം ഒഴിവാക്കാനായിരുന്നെന്നാണ് വിശദീകരണം. നിവേദനം സുരേഷ്‌ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്.

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. വാഹനത്തിന് പിന്നാലെ പോയി നിവേദനം നല്‍കാനെത്തിയ ആളെ പിടിച്ചുമാറ്റി എന്ന ആരോപണം ഉയര്‍ന്നിരുന്നു. കലുങ്ക് സംവാദം കഴിഞ്ഞപ്പോള്‍ നിവേദനവുമായി എത്തിയയാളെ പിടിച്ചുമാറ്റിയിരുന്നു. ഒരു മണിക്കൂറോളം സമയം നീണ്ടുനിന്ന കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറില്‍ മടങ്ങുമ്പോള്‍ ആയിരുന്നു സംഭവം.

സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വാഹനം തടയാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പിടിച്ച് മാറ്റിയത്. കാറിന്റെ ഡോര്‍ തുറന്നില്ല, തുടര്‍ന്ന് അപേക്ഷകന്‍ കാറിന് പിന്നാലെ ഓടുകയായിരുന്നു. ചുറ്റും ഓടി നടന്ന് നിവേദനം സ്വീകരിക്കണമെന്ന് പറഞ്ഞു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ട് പിടിച്ചുമാറ്റി. ഒരാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഒരു മണിക്കൂര്‍ നേരം സംഗമം നടന്നപ്പോഴൊന്നും ഇദ്ദേഹം നിവേദനം നല്‍കാന്‍ തയാറായില്ല.

Ads by Google
Wednesday 22 Oct 2025 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google