Saturday, March 21, 2026 Last Updated 22 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 21 Oct 2025 12.11 PM

സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില; പവന് കൂടിയത് 1520 രൂപ

in

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് 1520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 97,360 രൂപയാണ്. ഗ്രാമിന് 190 രൂപ ഉയർന്ന് 12170 രൂപയിലെത്തി. ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. രാജ്യാന്തരവില സ്വർണം ഔൺസിന് 91 ഡോളർ ഉയർന്ന് 4,341 രൂപയിലെത്തി.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,277 രൂപയും, പവന് 1,06,216 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,958 രൂപയും പവന് 79,664 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 188 രൂപയും കിലോഗ്രാമിന് 1,88,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം. ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ എല്ലാം ഒരു ലക്ഷത്തിൽ അധികം വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.

Ads by Google
Tuesday 21 Oct 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google