Saturday, March 21, 2026 Last Updated 51 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 21 Oct 2025 11.03 AM

മദ്യമാണെന്നു കരുതി കളനാശിനിയെടുത്തു കുടിച്ചു; 50കാരൻ ഐസിയുവിൽ

in

തൃശൂർ: മദ്യമാണെന്നു കരുതി കളനാശിനിയെടുത്തു കുടിച്ച 50കാരൻ തീവ്രപരിചരണ വിഭാ​ഗത്തിൽ. തൃശൂർ നടത്തറയ്ക്കടുത്താണ് സംഭവം. സഹൃത്തിന്റെ വീടിനു സമീപം വച്ച കുപ്പിയിലുള്ളത് മദ്യമെന്നു കരുതി രാത്രിയിൽ പോയി കുടിച്ചപ്പോഴാണ് 50കാരനു അബദ്ധം പറ്റിയത്.

മദ്യമിരിപ്പുണ്ടെന്നു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇയാൾ കഴിക്കാനായി പോയത്. ഈ സമയത്ത് സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. വീടിനു സമീപം നോക്കിയപ്പോൾ അവിടെയൊരു കുപ്പിയുണ്ടായിരുന്നു. രാത്രിയായതിനാൽ മദ്യമാണോയെന്നു ഉറപ്പിക്കാനുമായില്ല.

കുടിച്ചു കഴിഞ്ഞപ്പോഴാണ് അബ​ദ്ധം മനസിലായത്. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. ചികിത്സ ഫലിക്കാതെ വന്നതോടെ ഏറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്.

Ads by Google
Tuesday 21 Oct 2025 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google