Saturday, March 21, 2026 Last Updated 28 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Monday 20 Oct 2025 06.21 PM

‘നാടിന്റെ മതേതരത്വം തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അല്ല’; രാജീവ് ചന്ദ്രശേഖർ

rajeev chandrasekar

ഈ നാടിന്റെ മതേതരത്വവും സമാധാനവും സംസ്‌കാരവും തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇവിടുത്തെ ജനങ്ങള്‍ – ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍സ് എല്ലാം ഒറ്റക്കെട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ കുട്ടികള്‍ക്ക് എത്രയോ ഫ്‌ളക്‌സിബിലിറ്റി കൊടുക്കുന്ന ഒരു പോളിസിയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ആറാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ സ്‌കില്ലിംഗ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയ ഒരു നയമാണ്. അതില്‍ ക്രെഡിറ്റ് ഫ്രേംവര്‍ക്ക് ഉണ്ട്. കുട്ടികള്‍ ഒരു കൊല്ലം സ്‌കൂള്‍ ഡ്രോപ്പ് ഔട്ട് ആയി ഒരു മൂന്ന് കൊല്ലം കഴിഞ്ഞിട്ട് സ്‌കൂളില്‍ മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദേശീയ വിദ്യാഭ്യാസ നയം ഉണ്ടെങ്കില്‍ അത് സാധിക്കും. സ്‌കൂളില്‍ നിന്ന് വിട്ട് ഒരു അഞ്ചാറ് കൊല്ലം കഴിഞ്ഞിട്ട് കോളജില്‍ അഡ്മിഷന്‍ വേണമെന്ന് ആഗ്രഹിച്ചാല്‍ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയില്‍ അതില്‍ ഫ്‌ളെക്‌സിബിലിറ്റിയുണ്ട്. ഇതെല്ലാം മനസിലാക്കിയിട്ടും ആറെട്ട് കൊല്ലം പിണറായി വിജയനും ശിവന്‍കുട്ടിയും ചവിട്ടി വച്ചിരിക്കുകയാണ് നാഷണല്‍ എജുക്കേഷന്‍ പോളിസി. ഇത് എന്തിന് ചെയ്തു. കുട്ടികളെല്ലാം പുറത്ത് പോയി പഠിക്കുന്നു, കോളജുകളില്‍ ഇന്നും 30 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അതിന്റെ ഫലമാണ് – അദ്ദേഹം പറഞ്ഞു.

Ads by Google
Monday 20 Oct 2025 06.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google