Saturday, March 21, 2026 Last Updated 22 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Monday 20 Oct 2025 02.48 PM

രാഷ്ട്രപതിയുടെ സന്ദർശനം: 23നും 24നും കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

visit

കോട്ടയം: രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് 23ന് ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി 7 വരെയും 24ന് രാവിലെ 6 മുതൽ 11 വരെയും കോട്ടയം ടൗൺവഴി പോകേണ്ട വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംക്‌ഷനിൽ എത്തി ഏറ്റുമാനൂർ-മണർകാട് ബൈപാസ്, പുതുപ്പള്ളി വഴി യാത്ര തുടരാം.

ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശേരി ടൗണിൽനിന്നു കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്-ഏറ്റുമാനൂർ ബൈപാസ് വഴി പോകണം.

മെഡിക്കൽ കോളജ് ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് പോകേണ്ട സ്വകാര്യ ബസുകൾ വട്ടമൂട് പാലം കയറി തിരുവഞ്ചൂർ വഴി പോകണം.
തിരുവഞ്ചൂർ മുതൽ വട്ടമൂട് വരെയുള്ള ഭാഗം വൺവേ ആയിരിക്കും.

ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ മാവിളങ്ങ് ജംക്‌ഷനിൽ എത്തി പാക്കിൽ, പൂവൻതുരുത്ത്, കടുവാക്കുളം, നാൽക്കവല വഴി പുതുപ്പള്ളിയിൽ എത്തി യാത്ര തുടരാം.

ചങ്ങനാശേരി ഭാഗത്തുനിന്നു കോട്ടയത്തേക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ പുളിമൂട് ജംക്‌ഷനിൽ എത്തി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പോകണം.

പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ ഐഡ ജംക്‌ഷൻ, പുളിമൂട് ജംക്‌ഷൻവഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രൽ ജംക്‌ഷനിലെത്തി കെകെ റോഡ് വഴി കലക്ടറേറ്റ് ജംക്‌ഷൻ, കഞ്ഞിക്കുഴി, മണർകാട് വഴി യാത്ര തുടരാം.

എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ ഐഡ ജംക്‌ഷൻ, പുളിമൂട് ജംക്‌ഷൻവഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രൽ ജംക്‌ഷനിലെത്തി കെകെ റോഡ് വഴി കലക്ടറേറ്റ് ജംക്‌ഷൻ, കഞ്ഞിക്കുഴി, മണർകാട്, ഏറ്റുമാനൂർ വഴി പോകണം.

ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ ബണ്ട് റോഡിൽ എത്തി ഇടയാഴം, കല്ലറ, നീണ്ടൂർ വഴി പോകണം.

ചേർത്തല ഭാഗത്തുനിന്നു കുമരകത്തേക്ക് വരുന്ന ബസുകൾ മണിയാപറമ്പ് റോഡ്‌ ജംക്‌ഷനിൽ സർവീസ് നിർത്തി തിരികെ പോകണം.
വൈക്കം-കുമരകം റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടയാഴം ജംക്‌ഷനിൽ എത്തി കല്ലറ, നീണ്ടൂർ വഴി യാത്ര തുടരാം.
കല്ലറ, നീണ്ടൂർ ഭാഗങ്ങളിൽനിന്നു പനമ്പാലം വഴി കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ കുടമാളൂർ കുരിശുപള്ളി ജംക്‌ഷനിൽ എത്തി പുളിഞ്ചുവട്, കുമാരനല്ലൂർ മേൽപാലം വഴി പോകണം.

ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് വരുന്ന സ്വകാര്യ ബസുകൾ കോടിമത സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം.
ദിവാൻ കവലയിൽ നിന്നു കഞ്ഞിക്കുഴി ഭാഗത്തേക്ക് വാഹനങ്ങൾ പോകാൻ അനുവദിക്കില്ല.

മെഡിക്കൽ കോളജ് ഭാഗത്തുനിന്നു എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മെഡിക്കൽ കോളജ് കുരിശുപള്ളി ജംക്‌ഷൻ, അമ്മഞ്ചേരി, യൂണിവേഴ്സിറ്റി, അതിരമ്പുഴ വഴി അതിരമ്പുഴ ഉപ്പുപുര ജംക്‌ഷനിലെത്തി കോട്ടമുറി, ആനമല വഴി കാണക്കാരി അമ്പലം ജംക്‌ഷനിലെത്തി യാത്ര തുടരാം.

Ads by Google
Monday 20 Oct 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google