Saturday, March 21, 2026 Last Updated 51 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Monday 20 Oct 2025 08.54 AM

ശബരിമല സ്വര്‍ണ്ണപ്പാളി കവര്‍ച്ച കേസ് ; കൂടുതല്‍ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

uploads/news/2025/10/806532/sabarimala-goldplate.jpg

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി കവര്‍ച്ച കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ഗൂഢാലോചനയില്‍ പങ്കെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെയും തട്ടിപ്പ് സംഘത്തിലെയും 15 ഓളം പേരുടെ വിവരങ്ങള്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍പോറ്റി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് അന്വേഷണസംഘം ഉടന്‍ എത്തും.

ബംഗലുരു സ്വദേശി കല്‍പേഷ്, സ്‌പോണ്‍സര്‍ ആയ നാഗേഷ്, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ പിടികൂടിയാല്‍ അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കും. സസ്‌പെന്‍ഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചകള്‍. സ്വര്‍ണ്ണം മറിച്ചുവിറ്റുവെന്നായിരുന്നു നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റി ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴി.

ഇന്നോ നാളെയോ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകും. തുടര്‍ന്ന് ബംഗളുരുവിലും എത്തിക്കും.
ശബരിമല ശ്രീകോവിലിലെ പുതിയ വാതില്‍ പ്രദര്‍ശിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്ന വിവരവും അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവില്‍ എത്തിയിരുന്നതായും കണ്ടെത്തി.

സ്വര്‍ണപാളിയിലെ സ്വര്‍ണം കൈക്കലാക്കിയത് മാത്രമല്ല, ശബരിമല ശ്രീകോവിലിന്റെ വാതില്‍ പ്രദര്‍ശിപ്പിച്ചും ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയത് വന്‍ തട്ടിപ്പാണ്. വ്യവസായികള്‍ ഉള്‍പ്പടെ നിരവധി പേരില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും പണം വാങ്ങി. ചൈന്നെക്ക് പുറമെ ബംഗളൂരുവിലും പണപ്പിരിവ് നടത്തി. സ്വര്‍ണം പൂശിയ ശേഷം വാതില്‍ ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ച് പണപ്പിരിവ് നടത്തിയെന്നാണ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും മാധ്യമങ്ങളോട് പറഞ്ഞത്.

Ads by Google
Monday 20 Oct 2025 08.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google