Saturday, March 21, 2026 Last Updated 28 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 19 Oct 2025 05.06 PM

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, കാസര്‍കോട് 62 കാരന്‍ അറസ്റ്റില്‍

daughter

കാസര്‍കോട്: വിവാഹിതയായ മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാസര്‍കോട് ചന്ദേരയില്‍ നിന്നാണ് നാടിനെ ഞെട്ടിക്കുന്നു വാര്‍ത്ത പുറത്തുവരുന്നത്. യുവതിയുടെ പരാതിയില്‍ 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ അതിക്രമം ഉണ്ടായി എന്നാണ് പരാതി.

ഇന്നലെയാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതി സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് ഉള്‍പ്പെടെ വിധേയയാക്കിയപ്പോഴും യുവതി പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഇതോടെയാണ് പൊലീസ് നടപടിയിലേക്ക് നീങ്ങിയത്. പിടിയിലായി 62 കാരനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഉടന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Sunday 19 Oct 2025 05.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google