Saturday, March 21, 2026 Last Updated 26 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 19 Oct 2025 05.20 PM

പ്രസവാനന്തരം 22 കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ബന്ധുക്കൾ

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 14 നാണ് യുവതിയെ പ്രവേശിപ്പിച്ചത്.
uploads/news/2025/10/806515/6.gif
photo - facebook

കൊല്ലം : കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് ആരോപണം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നിലവില്‍ വണ്ടാനം മെഡിക്കൽ കോളജിലെ ആശുപത്രിയ്ക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 14 നാണ് യുവതിയെ പ്രവേശിപ്പിച്ചത്. അനസ്തീസിയയില്‍ പിഴവുണ്ടായെന്നാണ് പരാതി. മൂന്നു വർഷം മുൻപ് സാധാരണ പ്രസവം നടന്ന യുവതിക്ക്. ഇപ്പോൾ സിസേറിയൽ നടത്തി എന്നും അനസ്തേഷ്യ നൽകിയതിലെ പിഴവാണ് യുവതിമരിക്കാൻ കാരണമെന്നും കുടുംബം പറയുന്നു.അനസ്തേഷ്യ ഡോക്ടർ 2500 രൂ കൈക്കൂലി ചോദിച്ചുവെന്നും ആരോപണമുണ്ട്. പ്രസവത്തെ തുടർന്ന് ആരോഗ്യ സ്ഥിതി ഗുരുതരമായതിനാൽ യുവതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, വീഴ്ചയില്ലെന്നും പ്രസവശേഷം യുവതിയ്ക്ക് രക്തസമ്മർദം കൂടിയെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ടൻ്റ് ഡോ.അൽഫോൺസ് ട്വന്റിഫോറിനോട് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന യുവതി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

Ads by Google
Sunday 19 Oct 2025 05.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google