Saturday, March 21, 2026 Last Updated 8 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 18 Oct 2025 01.07 PM

കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം; വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ മുരളീധരനില്ല

uploads/news/2025/10/806342/k-muraleedharan-close.gif

ചെങ്ങന്നൂര്‍: കെപിസിസി പുനഃസംഘടനയില്‍ തന്റെ പ്രതിനിധികളെ പൂര്‍ണ്ണമായും അവഗണിച്ചെന്ന് ആരോപിച്ച് കെ. മുരളീധരന്റെ പ്രതിഷേധം. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് വിട്ടുനിന്നേക്കുമെന്നാണ് സൂചനകള്‍. കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തല്‍.

ഭാരവാഹിപ്പട്ടിക പുറത്തു വന്നപ്പോള്‍ തന്നെ കെ മുരളീധരന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ച കെഎം ഹാരിസിന്റെ പേര് അവഗണിച്ചതും ദീര്‍ഘകാലമായി തനിക്കൊപ്പം ഉണ്ടായിരുന്ന മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തത് മുരളീധരന് വലിയ നീരസം തന്നെ ഉണ്ടാക്കിയതായിട്ടാണ് അണിയറസംസാരങ്ങള്‍.

അതൃപ്തി നേതൃത്വത്തെ നേരിട്ടറിയിച്ചേക്കുമെന്നും കേള്‍ക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടിയ വലിയ അടിയായിരുന്നു ശബരിമലയില്‍ കത്തിക്കൊണ്ടിരിക്കുന്ന വിവാദവിഷയങ്ങള്‍. ഇത് പരമാവധി മുതലെടുക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വസ സംരക്ഷണ ജാഥയുടെ ഒരു ക്യാപ്റ്റനാണ് കെ.മുരളീധന്‍. കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനായ കെ. മുരളീധരന്‍ വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കാതെ ഇന്നലെ വൈകുന്നേരത്തോടെ ഗുരുവായൂരിലേക്ക് പോയി.

ഇതോടെ വിശ്വാസ സംരക്ഷണ സമാപനജാഥയില്‍ നിന്നും ക്യാപ്റ്റന്‍ തന്നെ വിട്ടുനില്‍ക്കുന്നത് അസാധാരണമെന്നാണ് വിലയിരുത്തല്‍. ശബരിമല സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത് ശബരിമല സ്വര്‍ണ്ണവിഷയത്തില്‍ രാഷ്ട്രീയമായി മേല്‍ക്കൈ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. എന്നാല്‍ അതിന്റെ ഏറ്റവും അവസാന ദിവസം ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സംഘടനാഭാരവാഹികള്‍.

നാലു ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലുള്ള ജാഥ ചെങ്ങന്നൂരില്‍ നിന്നും പന്തളത്ത് എത്തി സമാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, മേഖലാ ജാഥ സമാപിക്കുന്നത് വരെ നയിക്കുക എന്നുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു മുരളീധരന്‍. ഇന്നലെ ചെങ്ങന്നൂരില്‍ മേഖലാ ജാഥ സമാപിച്ചു. ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിലാണ് നാല് ജാഥാ ക്യാപ്റ്റന്‍മാരും ഒന്നിച്ച് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് ജാഥ നടത്തേണ്ടിയിരുന്നത്. ആ സമയത്താണ് കെ. മുരളീധരന്‍ പരിപാടിയില്‍ വിട്ടു നില്‍ക്കുന്നതും നാട്ടിലേക്ക് മടങ്ങിയതും.

Ads by Google
Saturday 18 Oct 2025 01.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google