Saturday, March 21, 2026 Last Updated 6 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 18 Oct 2025 10.12 AM

കെപിസിസി ഭാരവാഹിത്വം സമൂഹികനീതി ഉറപ്പാക്കിയെന്ന് കോണ്‍ഗ്രസ് ; ജമ്പോപട്ടികയില്‍ 14% ഒബിസി, പട്ടികവിഭാഗം 10%, 13% വനിത

uploads/news/2025/10/806322/sunny-joseph.jpg

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചത് സാമൂഹ്യനീതി ഉറപ്പുവരുത്തിയാണെന്നും സ്ത്രീകള്‍ക്കും പട്ടികവിഭാഗത്തില്‍ പെട്ടവര്‍ക്കും ഭാരവാഹിത്വത്തില്‍ അവസരം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. ഇത് വരെ പ്രഖ്യാപിച്ച സ്ഥാനങ്ങളില്‍ 76% ഭാരവാഹികളില്‍ 14 ശതമാനം ഒബിസി വിഭാഗങ്ങള്‍, 13 ശതമാനം വനിതകള്‍, 10 ശതമാനം പട്ടികവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ സാമൂഹികനീതി ഉറപ്പുവരുത്തിയെന്നും പറഞ്ഞു.

ജംബോ കമ്മിറ്റിയെങ്കിലും ഇത് വരെ കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചത് സമവാക്യങ്ങള്‍ ഉറപ്പുവരുത്തിയാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറല്‍ സെക്രട്ടറിമാരെയുമാണ് കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറിമാരില്‍ ഒമ്പത് പേര്‍ വനിതകളാണ്. ഏഴ് പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. പട്ടികജാതിയില്‍ നിന്ന് 4 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാളും ജനറല്‍ സെക്രട്ടറിമാരായി. രണ്ടു വൈസ് പ്രസിഡന്റുമാരാണ് പട്ടികജാതികളില്‍ നിന്നുള്ളവര്‍.

രമ്യ ഹരിദാസ് വൈസ് പ്രസിഡന്റുമാരിലെ ഏക വനിതയുമായി. സംഘടന കെട്ടിപ്പടുക്കുന്നതിനായി ദേശീയ കോണ്‍ഗ്രസ് മാറ്റിവെച്ച വര്‍ഷമാണ് 2025. ഗുജറാത്തിലും മധ്യപ്രദേശിലും അടക്കം സംഘടന ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ സാമൂഹികനീതി ഉറപ്പുവരുത്തണമെന്ന് കര്‍ശന നിര്‍ദേശമുണ്ടാ യിരുന്നു. രാഷ്ട്രീയ, സാമൂഹിക അധികാരത്തിലും പാര്‍ട്ടിയിലും സാമൂഹികനീതി ഉറപ്പുവരുത്തണമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് ജാതി സെന്‍സസ് നടപ്പിലാക്കുന്നതിനോടൊപ്പം പാര്‍ട്ടി ഭാരവാഹിത്വങ്ങളിലും എല്ലാ സാമൂഹ്യ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.

Ads by Google
Saturday 18 Oct 2025 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google