Saturday, March 21, 2026 Last Updated 11 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 08.33 PM

തൃശൂര്‍ നഗരസൗന്ദര്യവും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും ആസ്വദിക്കാം;വരുന്നു ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്, 'പുതുവത്സര സമ്മാനം

relectric double decker

തൃശൂര്‍: വിനോദസഞ്ചാരികള്‍ക്ക് ഇനി തൃശൂരിന്റെ നഗര സൗന്ദര്യവും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും ഭംഗിയായി ആസ്വദിക്കാം. ഇതിനായി മുകള്‍ഭാഗം തുറന്ന കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. മന്ത്രിമാരായ കെ രാജനും കെ ബി ഗണേഷ് കുമാറും ട്രയല്‍ റണ്‍ ഓട്ടത്തിനൊപ്പം ചേര്‍ന്നു.

തൃശൂര്‍ രാമനിലയത്തില്‍ നിന്നും സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള ബസ് യാത്ര വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചതെന്ന് മന്ത്രി മന്ത്രി കെ രാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തൃശൂര്‍ക്കാര്‍ക്ക് പുതുവത്സര സമ്മാനമായി പുതിയ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് നഗരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Thursday 16 Oct 2025 08.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google