Saturday, March 21, 2026 Last Updated 3 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 08.32 PM

‘എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ല’: മഹിമയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

uploads/news/2025/10/805994/4.gif
photo - facebook

കാസര്‍ഗോഡ് : കുറ്റിക്കോൽ ബേത്തൂർ പാറയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ‘എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ല’ എന്നെഴുതിയ കുറിപ്പാണ് പോലീസ് കണ്ടെടുത്തത്. ബേത്തൂർ പാറയിലെ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം.കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മുറിക്കുിള്ളില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സഹോദരനും അമ്മയും ചേര്‍ന്ന് മഹിമയെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടത്തില്‍ മഹിമയുടെ അമ്മ വനജയ്ക്കും സഹോദരന്‍ മഹേഷിനും പരിക്കേറ്റു . ചെര്‍ക്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാസര്‍ഗോഡ് നുള്ളിപ്പാടിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് മരിച്ചത്.

Ads by Google
Thursday 16 Oct 2025 08.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google