Saturday, March 21, 2026 Last Updated 1 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 05.02 PM

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തില്‍

news

പാലക്കാട്: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രാവിലെ പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. ദ്വാരപാലകപാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണക്കവര്‍ച്ചയിലാണ് ചോദ്യം ചെയ്യല്‍.

പരമാവധി തെളിവുകളും മൊഴികളും ശേഖരിച്ചതിന് ശേഷമാണ് എസ്ഐടിയുടെ ചോദ്യം ചെയ്യല്‍. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് ആസ്ഥാനത്ത് എത്തിക്കും. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയതായാണ് വിവരം. കട്ടിളയുടെ പാളികള്‍ സ്ഥാപനത്തില്‍ കൊണ്ടുവരുമ്പോള്‍ അതില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്ന് പങ്കജ് ഭണ്ഡാരി സമ്മതിച്ചിട്ടുണ്ട്. അതേസമയം ചെമ്പു പാളികള്‍ എന്നു രേഖപ്പെടുത്തിയാണ് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കട്ടിളയുടെ പാളികള്‍ കൊടുത്തുവിട്ടിരുന്നത്.

Ads by Google
Thursday 16 Oct 2025 05.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google