Saturday, March 21, 2026 Last Updated 6 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 12.13 PM

പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദം: സ്‌കൂള്‍ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

uploads/news/2025/10/805944/shivankutty.gif

കൊച്ചി: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ നോക്കുകയാണെന്നും സ്‌കൂള്‍ സര്‍ക്കാരിന് മുകളിലാണെന്ന് ചിന്ത വേണ്ടെന്നും പരാതി കിട്ടിയപ്പോള്‍ അന്വേഷണം നടത്തി. അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സാധാരണ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രതികരണം അഹങ്കാരത്തോടെയാണെന്നും വെല്ലുവിളികള്‍ ഇങ്ങോട്ട് വേണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ നോക്കേണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി ഒന്നുമില്ലെന്നും എല്ലാം അവസാനിച്ചെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നേരത്തേ ഹൈബി ഈഡന്‍ എംപിയും സ്‌കൂള്‍ മാനേജ്‌മെന്റും കുട്ടിയുടെ പിതാവുമായുള്ള സമവായ ചര്‍ച്ചകളില്‍ കുട്ടി മാനേജ്മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിച്ചെത്താമെന്ന് പിതാവ് ഉറപ്പ് നല്‍കിയിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനത്തിന് സ്‌കൂള്‍ അനുമതി നല്‍കണമെന്ന മന്ത്രിയുടെ പ്രസ്താവനയോടെ വീണ്ടും പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പ് നിലപാടിനെതിരെ സ്‌കൂള്‍ അധികൃതര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.

വിഷയത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയിട്ടില്ല എന്നുള്ള വിശദീകരണമാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയത്. മന്ത്രി കാര്യങ്ങള്‍ പഠിക്കാതെയാണ് സ്‌കൂളിന് നോട്ടീസ് അയച്ചിരിക്കുന്നതെന്ന വിശദീകരണമാണ് സ്‌കൂള്‍ നല്‍കിയത്.

വിവാദം കനത്തതോടെ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റി എന്നുള്ള വിമര്‍ശനം മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വിഷയത്തില്‍ സമവായം ആയെങ്കില്‍ അത് നല്ലകാര്യമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഹിജാബ് വിവാദത്തില്‍ നിലപാടില്‍ ഉറച്ചു സ്‌കൂള്‍ മാനേജ്മെന്റ് നില്‍ക്കുന്നതോടെ പ്രശ്നപരിഹാരം നീളുകയാണ്. കുട്ടി ഇനിയും ഹിജാബ് ധരിക്കാതെ സ്‌കൂളില്‍ വരുമെന്ന ഉറപ്പ് നല്‍കണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.

Ads by Google
Thursday 16 Oct 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google