Saturday, March 21, 2026 Last Updated 3 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 08.05 AM

തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത: രണ്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലെര്‍ട്ട്

uploads/news/2025/10/805884/rain.gif

തിരുവനനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ ഔദ്യോഗികമായി കാലാവര്‍ഷം രാജ്യത്തില്‍നിന്ന് പൂര്‍ണമായും പിന്‍വാങ്ങി തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. 19 ന് ഇതു കേരള കര്‍ണാടക തീരത്തിനു സമീപം ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

ഇനിയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്നു മധ്യ-തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ സാധ്യതയുണ്ട്. ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്. നാളെ എറണാകുളം
ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

18ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും, 19ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലെര്‍ട്ടാണ്. ഈ ദിവസങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇന്ന് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Ads by Google
Thursday 16 Oct 2025 08.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google