Saturday, March 21, 2026 Last Updated 8 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 08.42 PM

‘പിണറായിയുടെ മകൻ ഇവിടെ വരാറേ ഇല്ല; വിവേക് കിരണിനെ വേട്ടയാടുന്നത് മുഖ്യമന്ത്രിയുടെ മകനായതുകൊണ്ട്’; ഇപി ജയരാജൻ

ep jayarajan

മുഖ്യമന്ത്രിയുടെ മകനായതുകൊണ്ടാണ് വിവേക് കിരണിനെ അനാവശ്യമായി വേട്ടയാടുന്നതെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. നാട്ടിൽ നിന്നാൽ ആക്ഷേപം വരും എന്നുള്ളത് കൊണ്ടാണ് വിദേശത്ത് പോയത്. ഇഡി ആർക്ക് നോട്ടീസ് അയച്ചുവെന്നും ഇതിന് രേഖ വേണ്ടേയെന്നും ഇപി ജയരാജൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകൻ ആയത് കൊണ്ട് സ്വന്തം അച്ഛനും അമ്മക്കും ഒപ്പം നിൽക്കാൻ കഴിയുന്നില്ലെന്നും അനാവശ്യമായി വേട്ടയാടുകയാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ലാവ്‌ലിൻ കേസ് നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ മകന് പതിനൊന്ന് വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇപി ജയരാജൻ പറഞ്ഞു.

പേരാമ്പ്ര സംഘർഷത്തിൽ കെസി വേണു​ഗോപാലിനെ ഇപി ജയരാജൻ വിമർശിച്ചു. എന്ത് കണ്ടിട്ടാണ് കെ സി വേണുഗോപാൽ പൊലീസുകാർക്കെതിരെ പറയുന്നത്. കുറിച്ചെടുത്ത പേരും പേപ്പറുമായി നടക്കാനെ കഴിയൂ. രാഹുൽ ഗാന്ധിക്കും, സോണിയ ഗാന്ധിക്കും ഒപ്പം അല്ലെ നടക്കുന്നത്. കെ സി വേണുഗോപാൽ കുറച്ച് നിലവാരം പുലർത്തണ്ടെയെന്ന് ഇപി ജയരാജൻ ചോദിച്ചു.

Ads by Google
Wednesday 15 Oct 2025 08.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google