Saturday, March 21, 2026 Last Updated 3 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 06.33 PM

ബീഹർ നിയമസഭ തിരഞ്ഞെടുപ്പ്; തേജസ്വി യാദവ് പത്രിക സമർപ്പിച്ചു

ലാലുപ്രസാദ് യാദവ്, റാബ്രിദേവി ,തേജസ്വ യാദവ് എന്നിവരെല്ലാം വർഷങ്ങളായി മത്സരിക്കുന്ന മണ്ഡലമാണ്.
uploads/news/2025/10/805816/8.gif
photo - twitter

പാറ്റ്ന : ബീഹർ നിയമസഭ തിരഞ്ഞെടുപ്പ് തേജസ്വി യാദവ് പത്രിക സമർപ്പിച്ചു. രാഘോപൂർ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.അച്ഛൻ ലാലുപ്രസാദ് യാദവിനും റാബ്രി ദേവിക്കുമൊപ്പമാണ് തേജസ്വി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. യാദവ കുടുംബത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് രാഘവ്പൂർ. ലാലുപ്രസാദ് യാദവ്, റാബ്രിദേവി ,തേജസ്വ യാദവ് എന്നിവരെല്ലാം വർഷങ്ങളായി മത്സരിക്കുന്ന മണ്ഡലമാണ്.

സ്ഥാനാർഥി നിർണയത്തിൽ ചർച്ചകൾ പൂർത്തിയായെന്നും ആർജെഡിയുടെ സ്ഥാനാർഥി പട്ടിക അധികം വെെകാതെ തന്നെ പുറത്തിറക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് വെെകുന്നേരം പുറത്തിറക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. 57 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക JDU പ്രഖ്യാപിച്ചു. ഗായിക മൈഥിലി തക്കൂർ ഉൾപ്പെടെ 12 പേരുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ബിജെപിയുടെ പ്രഖ്യാപിച്ചു.

അതേസമയം ജൻസുരാജ് പാർട്ടി നേതാവായ പ്രശാന്ത് കിഷോർ ഇതേ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന വാർത്തകളുെം പുറത്തുവന്നിരുന്നു. എന്നാൽ അവസാന ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോഴും താൻ മത്സരിക്കുന്നില്ലെന്നും തന്റെ പാർട്ടിയിൽ നിന്നും സഞ്ജയ് യാദവിനെയാണ് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും കിഷോര്‍ പ്രതികരിച്ചു.

Ads by Google
Wednesday 15 Oct 2025 06.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google