Saturday, March 21, 2026 Last Updated 35 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 11 Oct 2025 11.46 AM

എംപിയെ തല്ലിയത് യാതൊരു മര്യാദയും കൂടാതെ ; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കെ.മുരളീധരന്‍

uploads/news/2025/10/805067/k-muraleedharan-close.gif

തൃശൂര്‍: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ സിപിഐഎം പ്രകടനത്തിന് അനുമതി കൊടുത്ത പോലീസ് അവരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് കെ. മുരളീധരന്‍. യുഡിഎഫ് പ്രകടനം ആരംഭിച്ചപ്പോള്‍ പൊലീസ് തടഞ്ഞുവെന്നും സിപിഐഎമ്മിന് എന്തും ചെയ്യാം. കോണ്‍ഗ്രസിന് പ്രതിഷേധം പാടില്ലെന്നുണ്ടോയെന്നും ചോദിച്ചു.

ഷാഫി പറമ്പിലിനെതിരായ ആക്രമണം പോലീസിന്റെ തെറ്റായ സമീപനമാണെന്നും ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയതെന്നും പറഞ്ഞു. സിപിഐഎമ്മിന് പ്രൊട്ടക്ഷന്‍ നല്‍കി യുഡിഎഫ് യോഗത്തെ കലക്കാന്‍ ശ്രമിച്ചുവെന്നും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഘര്‍ഷം ഉണ്ടായപ്പോള്‍ തടയാനാണ് ഷാഫി പറമ്പില്‍ അങ്ങോട്ട് പോയതെന്നും മുരളീധരന്‍ വ്യക്തമാക്കി. സിപിഐഎം പ്രകടനത്തിന് അനുമതി കൊടുത്ത പൊലീസ് കോണ്‍ഗ്രസിന് പ്രകടനത്തിന് അനുമതി നിഷേധിച്ചെന്നും ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്യണമെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അയ്യപ്പനെ വിഴുങ്ങാണ്ട് ഇരുന്നത് ഭാഗ്യമെന്നും അയ്യപ്പ സംഗമം കുളമാക്കാന്‍ ഉള്ള നീക്കമെന്നു മുഖ്യമന്ത്രി നാണമില്ലാതെ പറയുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ യുവതി പ്രവേശനത്തിന്റെ അന്ന് മുതല്‍ ആചാര ലംഘനം ഉണ്ടായിയെന്നും വ്യക്തമാക്കി. നേരത്തേ ഷാഫി പറമ്പിലിനെതിരേയുള്ള മര്‍ദ്ദനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ പ്രതികരണവുമായി എത്തിയിരുന്നു. കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം.

Ads by Google
Saturday 11 Oct 2025 11.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google