തൃശൂര്‍ : പുതുക്കാട് റെയിൽവേ ഗേറ്റിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിടിച്ച് ഗേറ്റ് പൂർണ്ണമായി തകർന്നു. തകർന്ന ഗേറ്റ് റെയിൽവേയുടെ ഹൈ-വോൾട്ടേജ് വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു.
തീപ്പൊരി ചിതറിയെങ്കിലും സിലിണ്ടറുകൾക്ക് തീപിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. നേരത്തെ എറണാകുളം - മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിന്‍റ എഞ്ചിൻ തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടതോടെ ഷൊർണൂർ - എറണാകുളം പാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു . ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.