Saturday, March 21, 2026 Last Updated 28 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 01.28 PM

സാമ്പത്തീക പ്രതിസന്ധി പരിഹരിക്കാന്‍ സഹായം വേണം ; എയിംസ് കോഴിക്കോട് അനുവദിക്കണമെന്നും മുഖ്യമന്ത്രി

uploads/news/2025/10/804918/pinarayi-quality.jpg

ന്യൂഡല്‍ഹി: കേരളത്തിന്റെ പുരോഗതി ദുരിതാശ്വാസം സാമ്പത്തീക സ്ഥിതി തുടങ്ങിയ ഗൗരവമായ വിഷയങ്ങളില്‍ അടിയന്തരമായ കേന്ദ്ര ഇടപെടല്‍ ഉണ്ടാവണമെന്ന് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസും സാമ്പത്തീക ബാദ്ധ്യതയും ഉള്‍പ്പെടെ നാലു പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നാണ് കിട്ടിയ മറുപടിയെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതില്‍ ഏറ്റവും പ്രധാനം മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസമായിരുന്നു. 2221 കോടി രൂപ ഗ്രാന്റ് അനുവദിക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ചതാണ്. അത് ഇപ്പോള്‍ കണ്ടപ്പോഴും പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഇത് വായ്പയായി നല്‍കാതെ ദുരിതാശ്വാസ നിധിയില്‍ നിന്നും പുനര്‍നിര്‍മ്മാണത്തിനുള്ള ഗ്രാന്റായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതായും പറഞ്ഞു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണം ലഘൂകരിക്കാനും സാമ്പത്തീക പരിധിയില്‍ കൊണ്ടുവന്ന വെട്ടിക്കുറവ് ഇല്ലാതാക്കാനും പിന്തുണ ആവശ്യപ്പെട്ടു.

കടമെടുപ്പ് ശേഷി പുനസ്ഥാപിക്കാനും ഐജിഎസ്ടി റിക്കവറി തിരികെ നല്‍കുകയും ബജറ്റിന് പുറത്തെ കടമെടുപ്പിന് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവ് മാറ്റി വെക്കണമെന്നും ആവശ്യപ്പെട്ടു. ജിഎസ്ടിപിയുടെ ദശാംശം അഞ്ചു ശതമാനം അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശീയപാതയ്ക്ക് വേണ്ടി ഭൂമിയേറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണെമന്ന തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായി കടമെടുപ്പ് വെട്ടിക്കുറച്ചത് ഇരട്ടപ്രഹരമായി. ആ തുക കടമെടുക്കുന്നതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം ഐജിഎസ്ടി റിക്കവറി തിരികെ നല്‍കല്‍, ബജറ്റിന് പുറത്തെ കടമെടുപ്പിന് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവ് എന്നിവ മാറ്റി വെയ്ക്കണശമന്നും പറഞ്ഞു.

കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സ്ഥലം കണ്ടെത്തിയിട്ടുള്ള വിവരവും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. നേരത്തേ എയിംസിന് വേണ്ടി നാലു സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കര്‍ നിര്‍േദശിച്ചിരുന്നു. അന്ന് ഏതെങ്കിലും ഒരു സ്ഥലം ഏറ്റെടുക്കാനായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് കിനാലൂരില്‍ സ്ഥലം ഏറ്റെടുത്തത്. ഈ സ്ഥലത്ത് നടത്തേണ്ട അതിവേഗ നഗരവല്‍ക്കരണം കണക്കിലെടുത്ത് നഗരാസൂത്രണവും ആര്‍ക്കിടെക്ചറല്‍ ഗവേഷണം കൊണ്ടുവരാന്‍ ാന്‍ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചര്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ നെല്‍ക്കര്‍ഷകര്‍ക്കുള്ള കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും ഇതിലൂടെ നെല്‍ക്കര്‍ഷകര്‍ക്കും സപ്‌ളൈക്കോയ്ക്കും ഉണ്ടായിരിക്കുന്ന സാമ്പത്തീക പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തീക ഞെരുക്കവുമായി ബന്ധപ്പെട്ട അവസ്ഥ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാസീതാരാമനെയും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

Ads by Google
Friday 10 Oct 2025 01.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google