Saturday, March 21, 2026 Last Updated 32 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 10.11 AM

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം ; വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു

uploads/news/2025/10/804891/pinarayi-chief-minister.gif

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഗള്‍ഫ് പര്യടനത്തിനുള്ള അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി തുടങ്ങാനിരുന്ന ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ചതിന് പ്രത്യേകമായി ഒരു കാരണവും പറഞ്ഞിട്ടില്ല.

ഈ മാസം 16ന് ബഹ്റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. ബഹ്‌റിന് പിന്നാലെ സൗദി, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, യുഎഇ തുടങ്ങിയ വിവിധരാജ്യങ്ങളില്‍ വിവിധ നഗരങ്ങളിലായി പ്രവാസികളുടെ പരിപാടി, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരു കാരണവും വ്യക്തമായി നല്‍കാതെ അനുമതി തള്ളുകയായിരുന്നു.

അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തിലായിരുന്നു ആദ്യ പരിപാടി നിശ്ചയിച്ചിരുന്നത്്. ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലും പൊതുപരിപാടികളില്‍ പങ്കെടുത്ത ശേഷം 24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും. 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമായിരുന്നു പദ്ധതി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.

പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു ലക്ഷ്യം. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു.

Ads by Google
Friday 10 Oct 2025 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google