Saturday, March 21, 2026 Last Updated 28 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 08.06 AM

തങ്ങള്‍ സ്വര്‍ണ്ണംപൂശിയത് ചെമ്പുപാളിയില്‍ ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ സംശയത്തിലാക്കി പങ്കജ്ഭണ്ഡാരിയുടെ മൊഴി

uploads/news/2025/10/804833/sabarimala-gold-pali.jpg

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ സംശയം ഉയര്‍ത്തുന്ന സ്മാര്‍ട്ട് ക്രീയേഷന്‍സിന്റെ നിര്‍ണ്ണായക മൊഴി. തങ്ങള്‍ സ്വര്‍ണ്ണം പൂശിയത് കാലപ്പഴക്കമില്ലാത്ത ചെമ്പുപാളിയിലാണെന്നും മുമ്പ് സ്വര്‍ണ്ണംപൂശിയ പാളിയില്‍ അല്ലെന്നും ചെന്നൈ സ്മാര്‍ട്ട് ക്രീയേഷന്‍സിന്റെ പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയതായിട്ടാണ് വിവരം.

സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുവന്നത് മറ്റൊരു പാളിയാണെന്ന് വ്യക്തമാകുന്നതാണ് മൊഴി. നേരത്തേ സ്വര്‍ണ്ണംപാകിയ പാളികള്‍ വീണ്ടും എടുക്കില്ലെന്നതാണ് കമ്പനിയുടെ റൂള്‍സെന്നും. തങ്ങള്‍ മുമ്പ് സ്വര്‍ണ്ണം പൂശിയ പാളികളില്‍ വീണ്ടും സ്വര്‍ണ്ണംപൂശി നല്‍കാറില്ലെന്നും പങ്കജ് ഭണ്ഡാരി പറഞ്ഞു. കൊണ്ടുവന്നത് ചെമ്പുപാളിയാണെന്നും അതിലാണ് സ്വര്‍ണ്ണം പൂശി നല്‍കിയതെന്നും അദ്ദേഹത്തിന്റെ മൊഴിയില്‍ പറയുന്നു. സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുവന്നത് ദ്വാരപാലക ശില്‍പ്പത്തില്‍ മുമ്പുണ്ടായിരുന്ന പാളികളല്ലെന്ന് ഉറപ്പാകുന്ന മൊഴിയാണ് ഇത്.

2019 ലാണ് സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ പാളികള്‍ സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുവന്നത്. 1998 ലാണ് വിജയ്മല്യ ശബരിമല ദ്വാരപാളിയില്‍ സ്വര്‍ണ്ണം പൂശി നല്‍കിയത്. പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്തുവന്നതോടെ സ്വര്‍ണ്ണം പൂശിയ പാളി ഉണ്ണികൃഷ്ണന്‍പോറ്റി മറിച്ചുവിറ്റോ എന്നും സംശയം ഉയര്‍ന്നിരിക്കുകയാണ്. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ശബരിമല ഉദ്യോഗസ്ഥരെ കൂടി സംശയ മുനയിലാക്കിയിരിക്കുകയാണ്. വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Ads by Google
Friday 10 Oct 2025 08.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google