Saturday, March 21, 2026 Last Updated 29 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 06.08 PM

കണ്ണൂരില്‍ നടുറോഡിൽ സ്ഫോടനം; പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും ; വീടുകൾക്ക് കേടുപാട്

uploads/news/2025/10/804751/7.gif
photo - facebook

കണ്ണൂര്‍ : കണ്ണൂർ: പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. സ്ഫോടനത്തിൽ സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. പുലർച്ചെ 12.15നായിരുന്നു സംഭവം. സ്ഫോടനത്തെ തുട‍ർന്ന് ചിതറിതെറിച്ച ചീളുകളും കല്ലും പതിച്ചാണ് ചില്ലുകൾ തകർന്നത്. സിപിഎം - ബിജെപി സ്വാധീന മേഖലയിലാണ് സംഭവം.

കോണ്‍ഗ്രസ് - സിപിഎം അനുഭാവി കുടുംബങ്ങളുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. സംഭവത്തിൽ ആർക്കും പരുക്കില്ല. രാഷ്ട്രീയ വിരോധം നിലനിൽക്കുന്ന സ്ഥലത്ത് വീണ്ടും സംഘർഷത്തിന് ആക്കം കൂട്ടുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

എന്നാൽ ഏറുപടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഫോടനത്തിൽ സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. കതിരൂർ പോലീസ്അന്വേഷണം തുടങ്ങി.

Ads by Google
Thursday 09 Oct 2025 06.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google