Saturday, March 21, 2026 Last Updated 28 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 10.44 AM

തുടര്‍ച്ചയായി നാലാം ദിവസവും ശബരിമല വിഷയത്തില്‍ പ്രതിഷേധം ; പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു

uploads/news/2025/10/804703/niyamasabha.jpg

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ നിയമസഭയില്‍ തുടര്‍ച്ചയായി നാലാം ദിവസവും സംഘര്‍ഷം. കൂട്ടത്തോടെ ഡയസിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ച് പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞു. തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതിനിടയില്‍ ചോദ്യോത്തരവേള പൂര്‍ത്തിയാക്കി. ശ്രദ്ധക്ഷണിക്കലിനിടയിലാണ് ബഹളത്തെ തുടര്‍ന്ന് താല്‍ക്കാലികമായി സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസവും ചോദ്യോത്തരവേള തടസ്സപ്പെട്ടിരുന്നു. ഇന്നും പ്രതിപക്ഷം സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. ഡയസിന് മുന്നിലെത്തി ബാനര്‍ ഉയര്‍ത്തി സ്പീക്കറിന്റെ മുഖം മറയ്ക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനെ വിളിച്ച് നീക്കം തടയുകയായിരുന്നു. ബാനര്‍ പിടിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സ്പീക്കറും പ്രതിപക്ഷവും ഏറ്റുമുട്ടി.

തുടര്‍ന്ന് ഭരണപക്ഷ എംഎല്‍എ മാരും ശക്തമായി പ്രതിഷേധവുമായി എത്തുകയും പ്രതിപക്ഷത്തിനെതിരേ മോശം പരാമര്‍​ശം നടത്തുകയും ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുക്കുകയാണെന്നും അസുരജന്മമെന്നും പരാമര്‍​ശം നടത്തി. ഇതിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് ഇന്ന് ഭരണപക്ഷങ്ങള്‍ നടത്തിയ വാക്കുകളും കുട്ടികള്‍ കാണുകയാണെന്ന് പറഞ്ഞു.

ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ നിയമസഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം. സഭയുടെ നടുത്തളത്തിലിറങ്ങി ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി. സംഘര്‍ഷത്തില്‍ ചീഫ് മാര്‍ഷലിന് പരിക്കേറ്റതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായിട്ടാണ് വിവരം.

Ads by Google
Thursday 09 Oct 2025 10.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google