Wednesday, March 18, 2026 Last Updated 3 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 10.14 AM

' എന്റെ സഹോദരനെ ഓര്‍ത്ത് അഭിമാനം' ; മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് മേജര്‍ രവി

post

കഴിഞ്ഞ ദിവസമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ കരസേന ആദരിച്ചത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച്ച നടത്തി. വലിയ അംഗീകരാമാണ് ലഭിച്ചതെന്നായിരുന്നു നടന്റെ പ്രതികരണം.

ഇപ്പോള്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മേജര്‍ രവി. ' എന്റെ സഹോദരനെ ഓര്‍ത്ത് എനിക്ക് വളരെ അഭിമാനമുണ്ട്!! രാഷ്ടനിര്‍മ്മാണത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്ക് കരസേനാ മേധാവി (COAS) അദ്ദേഹത്തെ ആദരിച്ചു. ജയ് ഹിന്ദ്'. എന്നാണ് മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചത്. സൈനിക വേഷത്തിലുളള മോഹന്‍ലാലിനൊപ്പമുളള ചിത്രവും മേജര്‍ രവി പങ്കുവച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത് 2009ലാണ്. ലെഫ്റ്റനന്റ് കേണല്‍ പദവിയാണ് മോഹന്‍ലാലിന് ലഭിച്ചത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ടീമിലെ അംഗമാണ് മോഹന്‍ലാല്‍.

Ads by Google
Thursday 09 Oct 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google