Saturday, March 21, 2026 Last Updated 32 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 08.51 AM

കിഡ്‌നി രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി ; അഞ്ചാം നിലയില്‍ നിന്നും ചാടി ഗുരുതരാവസ്ഥയില്‍

uploads/news/2025/10/804692/suicide.jpg

തിരുവനന്തപുരം: കിഡ്‌നിസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസിന് കൊണ്ടുവന്ന ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടം എസ് യുടി ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ കരകുളം സ്വദേശിയായ ജയന്തിയാണ് മരണമടഞ്ഞത്. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടിയ ഭര്‍ത്താവ് ഭാസുരേന്ദ്രന്റെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

കഴിഞ്ഞ ഒക്‌ടോബര്‍ 1 മുതല്‍ കിഡ്‌നിരോഗത്തെ തുടര്‍ന്ന് ജയന്തി ഡയാലിസിസിന് വിധേയമായിരുന്നു. ഇതിനിടയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ഭാസുരേന്ദ്രന്‍ അഞ്ചാംനിലയില്‍ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളുടെ വിവരം ജയന്തിയെ അറിയിക്കാന്‍ ചെന്നവരാണ് മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് ബെഡിന്റെ കേബിള്‍ കഴുത്തില്‍ കുരുക്കിയാണ് കൊലപാതകം.

സുരന്‍ ഐസിയുവില്‍ ചികിത്സയിലാണ്. സാമ്പത്തീക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്നാണ് വിവരം. രണ്ടു മക്കളില്‍ ഒരാള്‍ വിദേശത്തും ഒരാള്‍ നാട്ടിലുമാണ്. എസ് യു ടി ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. എന്താണ് ഇവരുടെ സാമ്പത്തീക പ്രതിസന്ധിക്ക് കാരണമെന്ന് വ്യക്തമല്ല. ആശുപത്രിയുടെ അകത്തുകൂടിയായിരുന്നു ഭാസുരന്‍ താഴേയ്ക്ക് ചാടിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, കടുത്ത മാനസീക സമ്മര്‍ദ്ദം നേരിടുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)

Ads by Google
Thursday 09 Oct 2025 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google