Saturday, March 21, 2026 Last Updated 31 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 08.17 AM

കൊച്ചിയിലെ നഗരത്തിലെ 80 ലക്ഷം രൂപയുടെ കവര്‍ച്ച ; പ്രധാന സൂത്രധാരന്‍ എറണാകുളം സ്വദേശി ജോജി?

uploads/news/2025/10/804647/robbery.jpg

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രധാന സൂത്രധാരനെ തിരിച്ചറിഞ്ഞു. കുണ്ടന്നൂരില്‍ ഇന്നലെ നടന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ എറണാകുളം സ്വദേശി ജോജിയാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണെന്നും അനധികൃതപണം കൈകാര്യം ചെയ്ത ഇടപാടാണെന്നും സംശയമുണ്ട്.

സംഘത്തിലെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുള്ളതായിട്ടാണ് വിവരം. കവര്‍ച്ച ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കല്‍ സംഘമെന്നാണ് സൂചനകള്‍. 11 അംഗ പോലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ശേഷഗ മൂന്നരയോടെ ബൈക്കില്‍ എത്തിയത് ജോജി, വിഷ്ണു എന്നിങ്ങനെ രണ്ടു പേരായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്്.

നേരത്തേ സംഭവത്തില്‍ വടുതല സ്വദേശി സജി എന്നയാളെ പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവം അനധികൃത പണമിടപാടാണോ എന്നും സംശയമുണ്ട്. നേരത്തേ 80 ലക്ഷം നല്‍കിയാല്‍ ഒരുകോടിയായി തിരിച്ചുനല്‍കാമെന്ന് സംഘം പറഞ്ഞതിന്റെ സാഹചര്യത്തിലാണ് സുബിന്‍ ഈ തുക സ്ഥാപനത്തില്‍ സൂക്ഷിച്ചതെന്നാണ് സൂചനകള്‍. അന്വേഷണത്തിന്റെ കൂടുതല്‍ വിവരം പുറത്തുവരേണ്ടതുണ്ട്.

പണം നഷ്ടമായ സുബിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. അനധികൃത ഇടപാടെന്ന് അറിഞ്ഞുെകാണ്ടു ഇടപെട്ടതാണ് കാരണം. സംഘത്തെ സുബിനുമായി പരിചയപ്പെടുത്തിയത് സജിയാണെന്നാണ് സൂചന. സുബിന്‍ യാതൊരു രേഖയുമില്ലാതെ ഇയാള്‍ സ്ഥാപനത്തില്‍ 80 ലക്ഷം രൂപ സൂക്ഷിച്ചതും അന്വേഷിക്കുക. അതേസമയം മറ്റൊരു സുഹൃത്തില്‍ നിന്നുള്ള പണമാണ് ഇതെന്നാണ് സുബിന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സുബിനെ പ്രതി ചേര്‍ക്കണോ എന്ന കാര്യം തീരുമാനം പോലീസ് പിന്നീട് എടുക്കും. അതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

സംഭവം കള്ളപ്പണം വെളുപ്പിക്കലാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കാറിലെത്തിയ സംഘം തോക്കുചൂണ്ടി വടിവാള്‍ ഉയര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണവുമായി കടക്കുകയായിരുന്നു. കാറിന്റെ വിവരം ഇന്നലെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാറിന്റെ വിവരങ്ങള്‍ കണ്ടെത്തിയത്.

Ads by Google
Thursday 09 Oct 2025 08.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google