Saturday, March 21, 2026 Last Updated 31 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 05.49 PM

വാഹനാപകടത്തെ തുടർന്ന് 11 ദിവസം വെന്റിലേറ്ററിൽ; പഞ്ചാബി ഗായകനും നടനുമായ രാജ്‌വീർ ജവാന്ദ അന്തരിച്ചു

അദ്ദേഹത്തിന്റെ അകാല വിയോഗം ആരാധകരെയും എന്റര്‍ടൈന്‍മെന്റ് ഇന്‍ഡിസ്ട്രിയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
uploads/news/2025/10/804559/7.gif
photo - twitter

ന്യൂഡല്‍ഹി : പഞ്ചാബി ഗായകന്‍ രാജ്വീര്‍ ജവാന്ദ അന്തരിച്ചു. 35 വയസായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ 11 ദിവസമായി രാജ്വീര്‍ വെന്റിലേറ്ററില്‍ ആയിരുന്നു. 35-ാം വയസ്സില്‍ ജീവന്‍ പൊലിഞ്ഞ പ്രിയ താരത്തിന്റെ് അകാലവിയോഗത്തിന്റെ് വേദനയയിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. അദ്ദേഹത്തിന്റെ അകാല വിയോഗം ആരാധകരെയും എന്റര്‍ടൈന്‍മെന്റ് ഇന്‍ഡിസ്ട്രിയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട രാജ്വീറിന് അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ ബൈക്ക് റോഡില്‍ അലഞ്ഞുതിരിഞ്ഞിരുന്ന കന്നുകാലിയെ ഇടിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദമുള്ള രാജ്വീര്‍ ജവാന്ദയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 2.4 ദശലക്ഷം ഫോളോവേഴ്‌സും യൂട്യൂബ് ചാനലില്‍ 931ഗ സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്.

2014-ല്‍ 'മുണ്ട ലൈക്ക് മി' എന്ന സിംഗിളിലൂടെ സംഗീത യാത്ര ആരംഭിച്ചത് .ലുധിയാനയിലെ ജാഗ്രോണിലെ പോണ ഗ്രാമത്തില്‍ ജനിച്ച രാജ്വീര്‍ 'തു ഡിസ് പെന്‍ഡ', 'ഖുഷ് രേഹാ കര്‍', 'സര്‍ദാരി', 'സര്‍നേം', 'അഫ്രീന്‍', 'ലാന്‍ഡ് ലോര്‍ഡ്', 'ഡൗണ്‍ ടു എര്‍ത്ത്', 'കങ്കാണി' എന്നീ ഗാനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. 2018-ല്‍ ജിപ്പി ഗ്രെവാള്‍ അഭിനയിച്ച പഞ്ചാബി ചിത്രം 'സുബേദാര്‍ ജോഗീന്ദര്‍ സിംഗ്', 2019 ല്‍ 'ജിന്ദ് ജാന്‍', 2019 ല്‍ 'മിന്‍ഡോ തസീല്‍ദാര്‍നി' എന്നീ സിനിമകളിലും രാജ്വീര്‍ അഭിനയിച്ചിട്ടുണ്ട്.

Ads by Google
Wednesday 08 Oct 2025 05.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google