Saturday, March 21, 2026 Last Updated 4 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 04 Oct 2025 05.38 PM

എന്‍എസ്എസ് അടിയന്തര യോഗം വിളിച്ച് സുകുമാരന്‍ നായര്‍

sukumaran nair

കോട്ടയം: ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തില്‍ വിശദീകരണം നല്‍കും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനകളും സര്‍ക്കാര്‍ അനുകൂല നിലപാടും സംഘടനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്ത യോഗം വിളിക്കുന്നതെന്നാണ് വിവരം.

Ads by Google
Saturday 04 Oct 2025 05.38 PM
YOU MAY BE INTERESTED
Ads by Google
Ads by Google