Saturday, March 21, 2026 Last Updated 4 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 04 Oct 2025 01.50 PM

ഓണം ബമ്പര്‍ അടിച്ചു....25 കോടി വൈറ്റിലയില്‍ വിറ്റ ടിഎച്ച് 577825 എന്ന് നമ്പറിന്...!

uploads/news/2025/10/803882/onam-bumber.jpg

തിരുവനന്തപുരം: കേരളം ആകാംഷയോടെ കോടീശ്വരനെ കാത്തിരിക്കുന്നതിനിടയില്‍ 25 കോടിയുടെ തിരുവോണം ബമ്പര്‍ ഇത്തവണ അടിച്ചത് ടിഎച്ച് 577825 എന്ന് നമ്പറിന്. ഈ ടിക്കറ്റ് ഒന്നാം സമ്മാനത്തിന് അര്‍ഹമായി. ലതീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.

എറണാകുളം വൈറ്റിലയിലെ ഹോള്‍സെയില്‍ ഷോപ്പില്‍ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്നാണ് സൂചന. നെട്ടൂര്‍ സ്വദേശിയായ ഏജന്റ് ലതീഷ് ഐഎന്‍ടിയുസി ജംഗ്ഷനില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചിരിക്കുന്നത്. നേരത്തേ കഴിഞ്ഞമാസങ്ങളില്‍ ഒരുകോടി രൂപ സമ്മാനം അടിച്ച ഏജന്റാണ് ലതീഷ്. നെട്ടൂരില്‍ തന്നെ വില്‍പ്പന നടത്തിയ ടിക്കറ്റിനാകട്ടെ ബമ്പറെന്ന് ലതീഷ് പ്രതികരിച്ചു. ലതീഷില്‍ നിന്നും കൂടുതല്‍ ടിക്കറ്റുകളും പോയത് നെട്ടൂര്‍ ഭാഗത്ത് തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്.

മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്‍കുന്നു. 500 രൂപ അവസാന സമ്മാനം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുണ്ട്. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് എടുത്തത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം.

Ads by Google
Saturday 04 Oct 2025 01.50 PM
YOU MAY BE INTERESTED
Ads by Google
Ads by Google