Saturday, March 21, 2026 Last Updated 18 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 04 Oct 2025 12.32 PM

കുമ്പള സ്‌കൂളിലെ മൈം നിര്‍ത്തിച്ച സംഭവം: അദ്ധ്യാപകരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ്

uploads/news/2025/10/803876/maim.jpg

കുമ്പള: പലസ്തീന്‍ ഐക്യദാര്‍ഡ്യത്തിന് മൈം നിര്‍ത്തിച്ച അദ്ധ്യാപകര്‍ക്ക് എതിരേ എംഎസ്എഫിന്റെയും എസ്എഫ്‌ഐ യുടേയും ശക്തമായ പ്രതിഷേധം. സ്‌കൂളില്‍ പ്രതിഷേധവുമായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി. അദ്ധ്യാപകര്‍ക്കെതിരേ ശക്തമായ നടപടിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കുമ്പള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പലസ്തീന് അനുകൂലമായുള്ള ആശയം പ്രകടിപ്പിക്കുന്ന കലാപ്രകടനം പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള മൈം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അദ്ധ്യാപകര്‍ എത്തി കര്‍ട്ടന്‍ ഇടുവിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ കര്‍ട്ടന് മുന്നില്‍ കയറി പലസ്തീന്‍ പതാകയും ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു.

സംഭവം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സ്‌കൂളില്‍ പ്രതിഷേധവുമായി എംഎസ്എഫ് പ്രവര്‍ത്തകര്‍ എത്തിയത്. ഈ സമയത്ത് സ്‌കൂളില്‍ പിടിഎ അംഗങ്ങളും ടീച്ചേഴ്‌സും യോഗം ചേരുന്നുണ്ടായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും പിടിഎയും തമ്മില്‍ വാക്കേറ്റമുണ്ടായി. എംഎസ്എഫിന് പിന്നാലെ എസ്എഫ്‌ഐ യും പ്രതിഷേധവുമായി രംഗത്ത് വന്നു. തുടര്‍ന്ന് പോലീസ് എത്തി സമരക്കാരെ നീക്കി.

മൈം തടസ്സപ്പെടുത്തിയ അദ്ധ്യാപകരെ പിരിച്ചുവിടണമെന്നാണ് സമരക്കാരുടെ ആവശ്യം. മൈം വിവാദമാകുകയും വാര്‍ത്തകൡ ഇടംപിടിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ രണ്ടുദിവസം നീളുന്ന കലോത്സവം തന്നെ നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്‌കൂളിനെതിരേ എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Ads by Google
Saturday 04 Oct 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google