Saturday, March 21, 2026 Last Updated 2 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 04 Oct 2025 09.50 AM

പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു മൈം അവതരിപ്പിച്ചു ; കുമ്പളയില്‍ കലോത്സവം നിര്‍ത്തിവെച്ചു സ്‌കൂള്‍

uploads/news/2025/10/803854/maim.jpg

കാസര്‍ഗോഡ്: കലോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മൈം അവതരിപ്പിച്ചതിനെ തുടര്‍ന്ന് കലോത്സവം തന്നെ സ്‌കൂള്‍ നിര്‍ത്തിവെച്ചു. കാസര്‍ഗോഡ് കുമ്പളയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു മൈം നടത്തിയത്.

സംഭവം വന്‍ വിവാദമായി മാറിയിട്ടുണ്ട്. കുട്ടികള്‍ അവതരിപ്പിച്ച മൈം തുടങ്ങി 10 മിനിറ്റ് കഴിഞ്ഞതോടെ ഒരു അദ്ധ്യാപകന്‍ സ്‌റ്റേജിലേക്ക് കടന്നുവരുന്നതും കര്‍ട്ടനിടാന്‍ ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കര്‍ട്ടന്‍ താഴേയ്ക്ക് വീഴുമ്പോള്‍ കുട്ടികള്‍ കര്‍ട്ടന് മുന്നിലേക്ക കയറി നില്‍ക്കുന്നതും പലസ്തീന്‍ പതാക ഉയര്‍ത്തികാട്ടുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് രണ്ടുദിവസത്തെ ഇന്ന് കൂടി നടക്കേണ്ട കലോത്സവം തന്നെ മാറ്റി വെച്ചിരിക്കുന്നതായിട്ടാണ് വിവരം. സ്‌കൂളിലെ തന്നെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ആറുപേര്‍ ചേര്‍ന്നാണ് മൈം അവതരിപ്പിച്ചത്. ഇന്ന് പി.ടി.എ. യോഗവും സ്‌കൂള്‍ വിളിച്ചിരിക്കുകയാണെന്നാണ് വിവരം.

Ads by Google
Saturday 04 Oct 2025 09.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google