Saturday, March 21, 2026 Last Updated 19 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 04 Oct 2025 07.45 AM

ട്രംപിന്റെ സമാധാന പദ്ധതിയില്‍ പ്രതികരണമറിയിച്ച് ഹമാസ്: ബന്ധികളെ വിട്ടയ്ക്കാനും ഭരണം കൈമാറാനും തയ്യാര്‍

hamas, accept, donald, trump, peace, package

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയില്‍ പ്രതികരണമറിയിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയാറാണെന്ന് ഹമാസ് അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേല്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഗസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഗസയില്‍ സമാധാനം കൊണ്ടു വരുവാന്‍ ഹമാസ് തയ്യാറായി കഴിഞ്ഞുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി.

ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാര്‍ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഹമാസിന് അന്ത്യശാസനം നല്‍കിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ഇതോടെ ഒക്ടോബര്‍ 2023ലെ ആക്രമണത്തില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കാനുള്ള മാസങ്ങളായുള്ള ശ്രമങ്ങളില്‍ ഇത് നിര്‍ണ്ണായകമായ വഴിത്തിരിവാകും.

Ads by Google
Saturday 04 Oct 2025 07.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google