Saturday, March 21, 2026 Last Updated 3 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Friday 03 Oct 2025 07.10 PM

ടിവികെയ്ക്ക് തിരിച്ചടി; സംസ്ഥാന ഭാരവാഹികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

uploads/news/2025/10/803735/12.gif
photo - facebook

ചെന്നൈ : കരൂര്‍ ദുരന്തത്തില്‍ ടി വി കെയ്ക്ക് തിരിച്ചടി. സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിര്‍മല്‍ കുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ദുരന്തത്തിനിടെ നേതാക്കള്‍ മുങ്ങിയതടക്കം അതിരൂക്ഷ വിമര്‍ശനമാണ് വിജയ്ക്കും പോലീസുനുമെതിരെ കോടതി ഉയര്‍ത്തിയത് .

സ്വന്തം പാര്‍ട്ടിയുടെ പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളും അടക്കം മരിച്ചുകിടക്കുമ്പോള്‍ നേതാവ് മുങ്ങി. ഇതെന്ത് നേതാവാണ്? ഇതെന്ത് പാര്‍ട്ടിയാണ്. കരൂര്‍ അപകടത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിന്‍സിപ്പല്‍ ബെഞ്ച് അതിരൂക്ഷവിമര്‍ശനമാണ് വിജയ്ക്ക് എതിരെ നടത്തിയത്.

ഖേദം പ്രകടിപ്പിക്കാതിരുന്ന നേതാവിന്റെ മനോനില വ്യക്തമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു എന്നും കോടതി പറഞ്ഞു. പിന്നാലെയാണ് നോര്‍ത്ത് സോണ്‍ ഐജി അസ്‌റഗാര്‍ഗിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം കേസ് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഇതിനിടെ ദേശീയ സംസ്ഥാന പാതകളില്‍ പാര്‍ട്ടി റാലികളും പരിപാടികളും നടത്തുന്നത് ഹൈക്കോടതി മധുരൈ ബഞ്ച് നിരോധിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ തള്ളിയ കോടതി ടിവികെയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചില്ല.

Ads by Google
Friday 03 Oct 2025 07.10 PM
YOU MAY BE INTERESTED
Ads by Google
Ads by Google