Saturday, March 21, 2026 Last Updated 0 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 03 Oct 2025 03.46 PM

' എയറിലായ ചേട്ടനും അനിയനും' ; വിനായകനൊപ്പമുളള ചിത്രം പങ്കുവെച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

share, pic
photo-www.facebook.com/Darmajanbolgattyofficial

വിനായകനൊപ്പമുളള ചിത്രം പങ്കുവെച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ' ആട് 3' യുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

'' എയറിലായ ചേട്ടനും അനിയനും' എന്നാണ് ധര്‍മജന്‍ ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

അതേസമയം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ' ആട് 3' പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണിപ്പോള്‍. വന്‍ ബജറ്റില്‍ ഫാന്റസി എന്റര്‍ടെയ്‌നറായാണ് ചിത്രമെത്തുക.

ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ്, വിനായകന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, രണ്‍ജി പണിക്കര്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, ശ്രിന്ദ, ബിജുക്കുട്ടന്‍, സുധി കോപ്പ, ഹരികൃഷ്ണന്‍ എന്നിവരോടൊപ്പം കുറച്ച് സര്‍പ്രൈസ് താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Ads by Google
Friday 03 Oct 2025 03.46 PM
YOU MAY BE INTERESTED
Ads by Google
Ads by Google